Monday, April 8, 2013

വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ റീസെറ്റ്‌ ചെയ്യാം ?


വിന്‍ഡോസ്‌ ലോഗിന്‍ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ റീസെറ്റ്‌ ചെയ്യാം ?

Decrease Font SizeIncrease Font SizeText SizePrint This Page
നമ്മുടെ വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് മറന്നുപോയാല്‍ എന്തുചെയ്യണം എന്നത് മിക്കവര്‍ക്കും ഉള്ള ഒരു സംശയമാണ്. മറന്നുപോയ ഒരു വിന്‍ഡോസ് ലോഗിന്‍ പാസ്സ്‌വേര്‍ഡ് എങ്ങനെ റീസെറ്റ് ചെയ്ത് കമ്പ്യൂട്ടര്‍ വീണ്ടും പഴയതുപോലെ ഉപയോഗിക്കാന്‍ ഉള്ള ചില മാര്‍ഗങ്ങള്‍ ആണ് ഈ പോസ്റ്റില്‍ പറയുന്നത്.
ആദ്യം നമുക്ക് നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് ആണെങ്കില്‍ എന്തുചെയ്യാം എന്ന് നോക്കാം.
1.ഓഫ്ക്രാക്ക് ഓഫ്ക്രാക്ക് എന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നഷ്ട്ടപ്പെട്ട പാസ്സ്‌വേര്‍ഡ് കള്‍ ക്രാക്ക് ചെയ്യാന്‍ സാധിക്കും. ഈ സോഫ്റ്റ്‌വെയര്‍ ഈ വെബ്‌സൈറ്റില്‍ നിന്ന് സൗജന്യമായി ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഇത് ഉപയോഗിക്കുന്നതിനുമുന്‍പ് ‘റെയിന്‍ബോ ടേബിള്‍ ‘ എന്ന ഒരു ടേബിള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യേണ്ടതുണ്ട്. കണ്ടുപിടിക്കേണ്ട പാസ്സ്‌വേര്‍ഡ് അനുസരിച്ച് വിവിധ റെയിന്‍ബോ ടേബിളുകള്‍ ഇവിടെ നിന്ന് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം.
2.Offline NT Password & Registry Editor ഉപയോഗിച്ചും നമുക്ക് വിന്‍ഡോസ് പാസ്സ്‌വേര്‍ഡ് റീസെറ്റ് ചെയ്യാം. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഡൌണ്‍ലോഡ് ചെയ്തതിനുശേഷം ഈ സോഫ്റ്റ്‌വെയര്‍ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എന്‍ ടി, 2000 എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്.
3.PC Login Now-ഇതും മുകളില്‍ പറഞ്ഞതുപോലെ ഒരു സി ഡി യിലേക്ക്പകര്‍ത്തി, ആ സി ഡി യില്‍ നിന്ന് ബൂട്ട് ചെയ്ത് ഇത് ഉപയോഗിക്കാം. ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാല്‍ പിന്നെ നമുക്ക് പാസ്സ്‌വേര്‍ഡ് ഇല്ലാതെ തന്നെ ലോഗിന്‍ ചെയ്യാവുന്നതാണ്, കാരണം നമ്മള്‍ സിഡി യില്‍ നിന്ന് ബൂട്ട് ചെയ്യുമ്പോള്‍ ആ പാസ്സ്‌വേര്‍ഡ് ഡിലീറ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഈ രീതി വിന്‍ഡോസ് സെവെന്‍, വിസ്റ്റ, എക്‌സ് പി എന്നിവയില്‍ ഉപയോഗിക്കാവുന്നതാണ്. ഈ ലിങ്കില്‍ നിന്ന് സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
4.വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് നിങ്ങള്‍ക്ക് ഒരു വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉണ്ടെങ്കില്‍ താഴെ പറയുന്നതുപോലെ ചെയ്യുക.
  • ആദ്യം വിന്‍ഡോസ് പാസ്‌വേഡ് റീസെറ്റ് ഡിസ്‌ക് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ബൂട്ട് ചെയ്യുക.
  • നിങ്ങളുടെ യുസര്‍ നെയിം തിരഞ്ഞെടുത്ത് എന്റര്‍ അമര്‍ത്തുക.
  • ഒരു എറര്‍ മെസ്സേജ് വന്നാല്‍ ഓക്കേ അമര്‍ത്തുക.
  • പാസ്സ്‌വേര്‍ഡ് ബോക്‌സ് ന്റെ താഴെ ഉള്ള Reset Password എന്ന ബട്ടണ്‍ അമര്‍ത്തുക.
  • ഇനി വരുന്ന നിര്‍ദേശങ്ങള്‍ അനുസരിച്ച്പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ഇനി നഷ്ടപ്പെട്ടത് അഡ്മിന്‍ പാസ്സ്‌വേര്‍ഡ് അല്ലെങ്കില്‍ നമുക്ക് എന്തുചെയ്യാം എന്ന് നോക്കാം.
1.lusrmgr.msc ഉപയോഗിക്കാം
  • ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ lusrmgr.msc എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.
  • അതില്‍ യുസേഴ്‌സ് തിരഞ്ഞെടുക്കുക.
  • പാസ്സ്‌വേര്‍ഡ് മാറ്റേണ്ട യുസര്‍നെയിം റൈറ്റ് ക്ലിക്ക് ചെയ്ത് റീസെറ്റ് പാസ്സ്‌വേര്‍ഡ് തിരഞ്ഞെടുക്കുക.
  • പുതിയ പാസ്സ്‌വേര്‍ഡ് കൊടുക്കുക.
2.command promptല്‍ നിന്ന് പാസ്സ്‌വേര്‍ഡ് മാറ്റാം.
ആദ്യം സ്റ്റാര്‍ട്ട് ബട്ടണ്‍ ക്ലിക്ക് ചെയ്തു സെര്‍ച്ച് ബോക്‌സില്‍ cmd എന്ന് ടൈപ്പ് ചെയ്തു ആ ഫയല്‍ ഓപ്പണ്‍ ചെയ്യുക.അവിടെ net user melbin newpass എന്ന് ടൈപ്പ് ചെയ്യുക. (ഇവിടെ melbin എന്നത് യുസര്‍നെയിമും newpass എന്നത് പുതിയ പാസ്സ്‌വേര്‍ഡും ആണ്).
ഈ പോസ്റ്റ് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടു എന്ന് കരുതുന്നു. ദയവായി നിങ്ങളുടെ അഭിപ്രായങ്ങള്‍ താഴെ എഴുതുക.


Read & Share on Ur Facebook Profile: http://boolokam.com/archives/51436#ixzz2PqaZrRhr

No comments:

Translate